മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് ഖോഷിയാരിയുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത് കൂടിക്കാഴ്ച്ച നടത്തി. രാജ് ഭവനിലെത്തിയാണ് കങ്കണയും ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടന്നത്. സഹോദരി രംഗോലിയോടൊപ്പമാണ് കങ്കണ രാജ്ഭവനിലെത്തിയത്.
തനിക്ക് നേരിടേണ്ടി വന്ന അന്യായത്തെ കുറിച്ച് ഗവര്‍ണറോട് സംസാരിച്ചുവെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം കങ്കണ പ്രതികരിച്ചു. മകളെ പോലെ തന്റെ വാക്കുകള്‍ ഗവര്‍ണര്‍ കേട്ടതില്‍ ഭാഗ്യവതിയാണെന്ന് കങ്കണ പറഞ്ഞു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ പൗരന്മാരുടെയും വിശ്വാസം സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കങ്കണ പറഞ്ഞു.
മഹാരാഷ്ട്ര സര്‍ക്കാര്‍ കങ്കണയുടെ ഓഫീസ് കെട്ടിടമായ മണികര്‍ണിക ഭാഗികമായി പൊളിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകനുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മുംബൈ കോര്‍പ്പറേഷന്റെ നടപടിയില്‍ ഗവര്‍ണര്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.



