ചെന്നൈ: കേരളത്തില്‍ 150 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സെപ്തംബറാകും ഇതെന്ന് തമിഴ്‌നാട് വെതര്‍മാന്‍ എന്നറിയപ്പെടുന്ന പ്രദീപ് ജോണ്‍. ഇതുപോലെ മഴ തുടര്‍ന്നാല്‍ ഒന്നോ രണ്ടോ ദിവസത്തിനകം കേരളത്തില്‍ 2000 മില്ലിമീറ്ററിലധികം മഴ ലഭിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
എന്നാല്‍ 15 ദിവസം കൂടി ബാക്കിയുണ്ടെങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 2300 മില്ലിമീറ്റര്‍ മഴ ലഭിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 2018 ല്‍ 2517 മില്ലീമീറ്ററും 2019 ല്‍ 2310 മിറ്റീമീറ്ററും മഴ ലഭിച്ചിരുന്നു.



