മസ്​കത്ത്​: ഒക്​ടോബര്‍ ഒന്നിന്​ രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നതിന്​ മുന്നോടിയായി യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സിവില്‍ ഏവിയേഷന്‍ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത്​ പ്രകാരം രാജ്യത്തേക്ക്​ വരുന്ന യാത്രക്കാര്‍ക്ക്​ ഒരു മാസത്തെ ​േകാവിഡ്​ ചികിത്സക്കുള്ള ഇന്‍ഷൂറന്‍സ്​ പരിരക്ഷ ഉണ്ടായിരിക്കണം.

ലാപ്​ടോപ്​ അടക്കം ഒരു ഹാന്‍ഡ്​ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ്​ അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിന്‍റുകളില്‍ ബാഗേജുകള്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാനാണിത്​. രാജ്യത്തേക്ക്​ വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ പി.സി.ആര്‍ പരിശോധനക്ക്​ വിധേയരാകണം. ഒന്നു മുതല്‍ ഏഴു ദിവസത്തിന​ുള്ളിലാണ്​ ഇതി​െന്‍റ പരിശോധനാ ഫലം ലഭ്യമാവുക. ഇതോടൊപ്പം 14 ദിവസത്തെ ക്വാറ​ൈന്‍റന്‍ നിര്‍ബന്ധമാണ്​. ക്വാറ​ൈന്‍റന്‍ കാലയളവിലെ നിരീക്ഷണത്തിനായി റിസ്​റ്റ്​ബാന്‍റ്​ ധരിക്കുകയും വേണം. ഒമാനിലേക്ക്​ എത്തുന്ന വിദേശ പൗരന്മാര്‍ താമസം എവിടെയാണ്​ ബുക്ക്​ ചെയ്​തിരിക്കുന്നതെന്ന്​ സംബന്ധിച്ച രേഖകള്‍ കാണിക്കുകയും 14 ദിവസത്തെ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറ​ൈന്‍റനുള്ള പണം നല്‍കുകയും വേണം. വിമാന ജീവനക്കാരെ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ ക്വാറ​ൈന്‍റനില്‍ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​. ഇവര്‍ ആരോഗ്യ മന്ത്രാലയത്തി​െന്‍റ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. വിദേശനയതന്ത്ര പ്രതിനിധികള്‍ക്ക്​ 14 ദിവസത്തെ ഹോം ക്വാറ​ൈന്‍റന്‍ തെരഞ്ഞെടുക്കാവുന്നതാണ്​. വന്നിറങ്ങുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. കോവിഡ്​ ലക്ഷണങ്ങളുള്ളവരെ തുടര്‍ പരിശോധനകള്‍ക്ക്​ വിധേയമാക്കും. ട്രാന്‍സ്​ഫര്‍ യാത്രക്കാര്‍ക്കും മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

യാത്രക്കാരെ മാത്രമാണ്​ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പ്രത്യേക ആവശ്യങ്ങള്‍ ഉള്ളവരുടെ കൂടെ ഒരാളെ കൂടി പ്രവേശിപ്പിക്കും. യാത്രക്കാര്‍ കോവിഡോ അനുബന്ധ ലക്ഷണങ്ങളോ ഇല്ലെന്ന്​ കാണിക്കുന്ന ഒാണ്‍ലൈന്‍ ഫോറം പൂരിപ്പിച്ച്‌​ നല്‍കണം. പുറപ്പെടാനുള്ള യാത്രക്കാര്‍ കുറഞ്ഞത്​ മൂന്ന്​ മണിക്കൂര്‍ മുമ്പ്‌ എത്തണം. സാധ്യമാകുമെങ്കില്‍ നാലുമണിക്കൂര്‍ മുമ്പ്‌​ എത്തുന്നതാകും നല്ലത്​.

കോവിഡ്​ രോഗമോ ആരോഗ്യമന്ത്രാലയം എടുത്തുപറഞ്ഞിരിക്കുന്ന ലക്ഷണങ്ങളോ ഉള്ള യാത്രക്കാരെ വിമാനത്താവളത്തിന്​ ഉള്ളിലേക്ക്​ പ്രവേശിപ്പിക്കില്ലെന്ന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ എത്തുമ്പോഴും യാത്രയിലുടനീളവും മുഖാവരണം ധരിച്ചിരിക്കണം. പൊലീസോ പാസ്​പോര്‍ട്ട്​/ സുരക്ഷാ വിഭാഗങ്ങളില്‍ ഉള്ളവരോ ആവശ്യപ്പെട്ടാല്‍ മുഖാവരണം മാറ്റണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തിന്​ പുറത്തുപോകാന്‍ പ്രത്യേക പെര്‍മിറ്റി​െന്‍റ ആവശ്യമില്ല. ഏത്​ രാജ്യത്തേക്കാണോ പോകുന്നത്​ അവിടത്തെ നടപടിക്രമങ്ങള്‍ പാലിച്ചിരിക്കണം. ഒമാനികള്‍ അല്ലാത്തവര്‍ക്ക്​ വിദേശകാര്യ മന്ത്രാലയത്തി​െന്‍റ പെര്‍മിറ്റോടെ മാത്രമാണ്​ രാജ്യത്തേക്ക്​ വരാന്‍ സധിക്കുകയുള്ളൂ. തൊഴിലുടമ വഴിയോ ദേശീയ വിമാന കമ്പനികള്‍ മുഖേനയോ ഇൗ പെര്‍മിറ്റിന്​ അപേക്ഷിക്കാം. 180 ദിവസത്തിന്​ മുകളില്‍ രാജ്യത്തിന്​ പുറത്തായിരുന്നവര്‍ സ്​പോണ്‍സറുടെ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണം. വിമാനത്താവളത്തി​െന്‍റ എല്ലാ സ്​ഥലങ്ങളിലും സാമൂഹിക അകലം പാലിക്കണം. രാജ്യത്തേക്ക്​ വരുന്നവര്‍ കോവിഡ്​ നിരീക്ഷണ ആപ്ലിക്കേഷനായ തറാസുദ്​ പ്ലസില്‍ രജിസ്​റ്റര്‍ ചെയ്യുകയും വേണമെന്ന്​ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

പ്രത്യേക അനുമതിയില്ലാത്തവര്‍ക്ക്​ യാത്രക്കാരെ സ്വീകരിക്കാന്‍ വിമാനത്താവളത്തി​െന്‍റ അറൈവല്‍ മേഖലയില്‍ കാത്തിരിക്കാന്‍ അനുമതിയുണ്ടാകില്ല. യാത്രക്ക്​ മുമ്പുള്ള സാധ്യമായ എല്ലാ നടപടികളും ഇലക്​ട്രോണിക്​ രീതിയില്‍ തന്നെ നടത്തണമെന്നും അതോറിറ്റി അറിയിച്ചു. കൈകള്‍ എപ്പോഴും വൃത്തിയാക്കാനും രോഗാണുമുക്​തമാക്കാനും ശ്രദ്ധിക്കണം. ഇതിന്​ സോപ്പും വെള്ളവും ഹാന്‍ഡ്​ സാനിറ്റൈസറും ലഭ്യമാക്കും. പേയ്​മെന്‍റും പരമാവധി ഇലക്​ട്രോണിക്​ രീതിയിലായിരിക്കണം. സെല്‍ഫ്​ സര്‍വീസ്​ സംവിധാനങ്ങളും സജ്ജമാക്കുകയും ചെയ്യും. മുഖാവരണങ്ങളും ഗ്ലൗസുമെല്ലാം നിശ്​ചയിക്കപ്പെട്ട സ്​ഥലത്ത്​ മാത്രമാണ്​ ഉപേക്ഷിക്കാന്‍ പാടുള്ളൂവെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.