കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്ററുമായ എന്‍. രാജേഷ്(56) അന്തരിച്ചു. കോഴിക്കോട് നാരകത്ത് കുടുംബാംഗമാണ്. കരള്‍ സംബന്ധമായ രോഗംമൂലം നാലു ദിവസമായി സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമതി അംഗമായിരുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയായി വിവിധ കാലയളവില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള കൗമുദിയിലൂടെയാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്.

കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ അധ്യാപകനും പ്രസ് അക്കാദമി ഗവേണിങ്ങ് കമ്മറ്റി അംഗവുമായിരുന്നു. മൃതദേഹം ഉച്ചകഴിഞ്ഞ് 2:30 ന് പ്രസ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് ആറ് മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യ: പരേതയായ ശ്രീകല. മകന്‍ ഹരികൃഷ്ണന്‍.