ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്‍െറ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മകന് രാഹുല്‍ ഗാന്ധിയും പങ്കെടുക്കില്ല. ചികില്‍സക്കായി സോണിയ വിദേശത്തേക്ക് പോകുന്നതിനാലാണ് ഇരുവരും സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. സോണിയക്കൊപ്പം രാഹുലും പ്രിയങ്കയും പോകുന്നുണ്ട്.
പാര്‍ലമെന്റില്‍ വിവിധ വിഷയങ്ങളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് സോണിയ പാര്‍ട്ടി എം.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമ്പത്തികരംഗത്തെ പ്രതിസന്ധിയും കോവിഡ് നേരിടുന്നതില്‍ എന്‍.ഡി.എ സര്‍ക്കാറിന്‍െറ പരാജയവും കോണ്‍ഗ്രസ് ഉയര്‍ത്തുമെന്നാണ് സൂചന.
പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് സോണിയ ഗാന്ധി ചികില്‍സക്കായി വിദേശത്തേക്ക് പോകുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സെപ്റ്റംബര്‍ 14നാണ് പാര്‍ലമെന്റിന്‍െറ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്. കോവിഡിന്‍െറ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയോടെയാണ് സമ്മേളനം നടക്കുന്നത്. പരമാവധി നാല് മണിക്കൂര്‍ മാത്രമായിരിക്കും സഭ ചേരുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



