ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിന് മകൾക്കും മകളുടെ ഭർത്താവിനു നേർക്കും വെടിയുതിർത്ത് ഉത്തർപ്രദേശ് സ്വദേശി. പരുക്കേറ്റ ഭാര്യയും ഭർത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലുള്ള സൈദ്നഗറിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.
“സെപ്തംബർ ആദ്യം സൈദ്നഗറിൽ പ്രശാന്ത് കുമാർ എന്നയാൾ ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു. യുവതിയുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. ആദ്യ അന്വേഷണത്തിൽ, യുവതിയുടെ പിതാവ് മകനെയും ഭർത്താവിനെയും വെടിവെച്ച് കൈയ്ക്ക് മുകളിൽ പരുക്കേല്പിച്ചു. ഡോക്ടർ ഇരുവരെയും ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു”- രാംപൂരിലെ പൊലീസ് അസിസ്റ്റൻ്റ് സൂപ്രണ്ട് അരുൺ കുമാർ പറഞ്ഞു.
പിതാവ് തന്നെയും ഭർത്താവിനെയും വെടിവെച്ചെന്ന് മകൾ കാമിനി ഗൗതവും പറഞ്ഞു.



