കോട്ടയം ജില്ലയില്‍ 166 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 159 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആകെ 2069 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. കോട്ടയം-17, കടുത്തുരുത്തി-16, അതിരമ്പുഴ-14, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ് -9 വീതം, മീനടം-8, അകലക്കുന്നം-7, കങ്ങഴ-6, മണര്‍കാട്, ചങ്ങനാശേരി, ഈരാറ്റുപേട്ട, കുറിച്ചി, തൃക്കൊടിത്താനം-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം, രോഗം ഭേദമായ 137 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2083 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 5959 കൊവിഡ് കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. 3873 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18873 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.