റിയാദ് – സൗദിയില്‍ കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിച്ചാല്‍ 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റ് അംഗീകാരമുള്ള മെഡിക്കല്‍ സെന്ററില്‍ നിന്ന് മെഡിക്കല്‍ നടത്തണം കൂടാതെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നേരത്തെ ചുമത്തപ്പെട്ട പിഴകള്‍ ഒടുക്കാതെ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ അടയ്ക്കുകയും വേണം. ലൈന്‍സിന്റെ ഇനത്തിനും പുതുക്കേണ്ട കാലാവധിക്കും അനുസരിച്ച് പുതുക്കല്‍ ഫീസും അടയ്ക്കണം. ലൈസന്‍സ് അഞ്ചു വര്‍ഷത്തേക്കും പത്തു വര്‍ഷത്തേക്കും പുതുക്കാന്‍ സാധിക്കും.
പ്രൈവറ്റ് ഡ്രൈവിംഗ് ലൈസന്‍സ് മാത്രമേ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സാധിക്കുകയുള്ളൂ. മറ്റിനം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ട്രാഫിക് ഡയറക്ടറേറ്റിനെയോ ഡ്രൈവിംഗ് സ്‌കൂളുകളെയോ നേരിട്ട് സമീപിച്ചാണ് പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.



