പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസിലെ പ്രതികളെ വിവിധ കേന്ദ്രങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ് . അന്വേഷണ സംഘം മൂന്നു ടീമായാണ് തെളിവെടുപ്പു നടത്തുന്നത് . കമ്പനി ഉടമ തോമസ് ദാനിയേലിന്റെ മകളും സിഇഒയുമായ റിനു മറിയം തോമസ്, ഡയറക്ടര്‍ റേബാ മേരി തോമസ് എന്നിവരെ ഇന്നലെ കൊച്ചിയിലെത്തിച്ചു തെളിവെടുപ്പുനടത്തി.
സുനന്ദാ പുഷ്കര്‍ കേസ്;സമാന്തര അന്വേഷണം വേണ്ടെന്ന് അര്‍ണബിനോട് ഡല്‍ഹി.
കൊച്ചിയില്‍ ഇവര്‍ വാങ്ങിയ വില്ലകളിലും ഫ്ലാറ്റുകളിലുമാണ് തെളിവെടുപ്പുനടത്തിയത് . ഇതിന്റെ രജിസ്ട്രേഷനും അന്വേഷണ സംഘം പരിശോധിച്ചു . ഉടമ തോമസ് ദാനിയേലിനെ (റോയി) ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി . പോപ്പുലര്‍ ഗ്രൂപ്പ് ആന്ധ്രപ്രദേശില്‍ നടത്തിയ മത്സ്യ കയറ്റുമതി സ്ഥാപനത്തെയും തമിഴ്നാട്ടിലെ ശീതള പാനീയ വിതരണ കമ്പനി, കംപ്യൂട്ടര്‍ പാര്‍ട്സ് ഇറക്കുമതി സ്ഥാപനം എന്നിവയെ സംബന്ധിച്ചും അന്വേഷണം നടത്തി .
തോമസിന്റെ ഭാര്യ പ്രഭാ ദാനിയേല്‍ മക്കളായ റിനു മറിയം തോമസ്, റേബാ മേരി തോമസ് എന്നിവരെ കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്ത ബാങ്കുകളുടെ ബ്രാഞ്ചുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു .
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്;പ്രതികളെ ഇന്നലെ കൊച്ചിയിലെത്തിച്ചു തെളിവെടുപ്പുനടത്തി



