ഒക് ലഹോമ സിറ്റി: അര്‍കാന്‍സാസിലുണ്ടായ വിമാനാപകടത്തില്‍ ഒക് ലഹോമിയിലെ കുടുംബത്തിലെ നാലു പേര് മരിച്ചു. ഒക് ലഹോമയില്നിന്നും സൗത്ത് കരോളൈനയിലേക്ക് പുറപ്പെട്ട സിംഗിള്‍ എന്ജിന് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അര്‍ക്കന്‍സാസ് ക്രോഫോര്‍ഡ് കൗണ്ടിയിലാണ് തകര്‍ന്നു വീണത്. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.
അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് കെവിന് ഹെറോണ്‍, ഭാര്യ ഹോളി, മകന് ഗവിന്‍ (7), കെവിന്റെ പിതാവ് പോള്‍ എന്നിവരാണു മരിച്ചത്. പ്രതികൂലമായ കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. അപകടസ്ഥലം കണ്ടെത്താന്‍ 12 മണിക്കൂര്‍ സമയമെടുത്തു.
അപകടത്തെക്കുറിച്ചു ഏവിയേഷന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.



