ന്യൂഡല്‍ഹി: മറാത്ത വിഭാഗത്തിന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കാനുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിന്​ തിരിച്ചടി. ഇപ്പോള്‍ ജോലികള്‍ക്കോ ​​കോളേജ് പ്രവേശനത്തിനോ മറാത്ത സംവരണം അനുവദിക്കാനാവില്ല. അത്തരമൊരു സംവരണത്തി​െന്‍റ സാധുത പരിശോധിക്കാന്‍ വിഷയം വിശാല ബെഞ്ചിലേക്ക്​ അയച്ചതായും സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ അധ്യക്ഷനായ വിശാല ബെഞ്ച്​ സംവരണത്തി​െന്‍റ ഭരണഘടനയെക്കുറിച്ച്‌ പരിശോധിക്കുക.

ഈ വര്‍ഷം മറാത്ത ക്വാട്ടയില്‍ പ്രവേശനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ മാറ്റമുണ്ടാകില്ലെന്ന്​ ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ മൂന്ന് ബെഞ്ച് അറിയിച്ചു. മറാത്ത ക്വട്ട കൂടി അനുവദിക്കുകയാണെങ്കില്‍ മൊത്തം സംവരണം സ​ുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള 50 ശതമാനം പരിധി കവിയുമെന്ന്​ ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ്​ കോടതി വിധി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മഹാത്ത വിഭാഗത്തിലുള്ളവര്‍ക്ക്​ 16 ശതമാനം സംവരണം അനുവദിക്കുന്ന നിയമം മഹാരാഷ്ട്ര പാസാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിന്​ സംവരണം അനുവദിച്ചുകൊണ്ടുള്ള നിയമത്തി​െന്‍റ ഭരണഘടനാ സാധുത ബോംബെ ഹൈകോടതി ശരിവെക്കുകയും ചെയ്​തിരുന്നു.

എന്നാല്‍ മൊത്തം സംവരണം 50 ശതമാനത്തി​ല്‍ അധികം ആകുമെന്നതിനാല്‍, 16 ശതമാനം സംവരണം എന്നത് സംസ്ഥാന പിന്നാക്ക വിഭാഗം കമ്മീഷന്‍െറ ശിപാര്‍ശപ്രകാരമുള്ള 12- 13 ശതമാനമായി ചുരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജൂലൈ ഒന്നിന് മഹാരാഷ്ട്ര നിയമസഭ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറാത്ത സംവരണത്തെ 16 ശതമാനത്തില്‍ നിന്ന് 12 ശതമാനവും സര്‍ക്കാര്‍ ജോലികളില്‍ 13 ശതമാനവുമാക്കി കുറക്കുന്ന ബില്‍ പാസാക്കി.

ബോംബെ ഹൈകോടതി ഉത്തരവ്​ സ്​റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്​ ജൂലൈയില്‍ ഹരജികള്‍ സമര്‍പ്പിക്കപ്പെ​ട്ടെങ്കിലും സുപ്രീംകോടതി അത്​ തള്ളിയിരുന്നു.