ന്യൂഡല്‍ഹി: രാജ്യത്ത് സ്കൂളുകള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നു . ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഒന്‍പത്, പന്ത്രണ്ടാം ക്ലാസുകളില്‍ അധ്യയനം ഭാഗികമായി പുനരാരംഭിക്കുന്നതിന് അധ്യാപകരില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടും .
ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി . ഈ മാസം 21 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനമെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
സ്കൂളുകളില്‍ വിദ്യാര്‍ഥികളെ അനുവദിക്കുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട് . മുഖാവരണം, ശാരീരിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ തുടങ്ങിയവയെല്ലാം കര്‍ശനമായി പാലിക്കണം.
വിദ്യാര്‍ഥികള്‍ക്കിടയില്‍ ആറടി അകലം നിലനിര്‍ത്തുക , ശ്വസന മര്യാദകള്‍ പാലിക്കുക, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക , പൊതുസ്ഥലത്ത് തുപ്പുന്നത് നിരോധിക്കുക എന്നിവ ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത് . എന്നിരുന്നാലും, ഓണ്‍ലൈന്‍, വിദൂര പഠനം തുടര്‍ന്നും നടക്കുമെന്നും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു .



