മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോഴും റോയ് കീനിനേ പോലൊരു താരത്തിനെയാണ് എത്തിക്കാന്‍ ശ്രമിക്കുന്നത് എന്നും ,ഡ്രസ്സിംഗ് റൂമിലെ ഒരു നേതാവിനായി റെഡ് ഡെവിള്‍സ് വല്ലാതെ ആഗ്രഹിക്കുന്നു എന്നും അലന് സ്മിത്ത് പറഞ്ഞു.
‘ഒരു കളിക്കാരനെന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും റോയ് കീനെ മാറ്റിസ്ഥാപിക്കുന്നത് അസാധ്യമാണ്, പ്രത്യേകിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍.ഇപ്പോഴും അത് പോലെ ആരേയും ഞാന്‍ കണ്ടിട്ടില്ല.ഡ്രസ്സിങ് റൂമിലും പിച്ചിലും അദ്ദേഹം ഉള്ളത് ടീമിന് നല്‍കുന്നത് വലിയ മാനസിക പിന്‍ബലം ആണ്.അദ്ദേഹത്തെ പോലെ ആകുക എന്നത് പറ്റാത്ത കാര്യം ആണ്.മികച്ച താരം എന്നുമാത്രമല്ല മികച്ച ഒരു ലീഡര്‍ കൂടി ആയിരുന്നു അദ്ദേഹം.’അലന് സ്മിത്ത് യുണൈറ്റഡിന്റെ ഔദ്യോഗിക പോഡ്കാസ്റ്റില്‍ പറഞ്ഞു.



