ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക മിഷന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഇടവക മിഷൻ കൺവെൻഷൻ ഈ വർഷം സെപ്തംബര് 17 മുതൽ 19 വരെ (വ്യാഴം മുതൽ ശനി വരെ) ട്രിനിറ്റി മാർതോമ്മ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് യോഗങ്ങൾ ആരംഭിക്കും.
അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ പി.വി. ജോൺ (ഫാമിലി ക്രിസ്ത്യൻ കൗൺസിലർ,ഡാളസ്) പി.എസ് .തോമസ് (ഇന്ത്യൻ ഇവാഞ്ചലിക്കൽ മിഷൻ മുൻ ജനറൽ സെക്രട്ടറി) ഡോ. ജോർജ് ചെറിയാൻ ( മിഷൻസ് ഇന്ത്യ ജനറൽ സെക്രട്ടറി) എന്നിവർ കൺവൻഷൻ യോഗങ്ങൾക്കു നേതൃത്വം നൽകും.
ദാനിയേലിന്റെ പുസ്തകം 3 : 17 -18 ആധാരമാക്കി “The Resilience Faith” (അചഞ്ചല വിശ്വാസം) എന്നുള്ളതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം.
കൺവൻഷൻ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയോടു കൂടി യോഗങ്ങൾ ആരംഭിക്കും
കൺവെൻഷന്റെ തല്സമയ സംപ്രേക്ഷണം www.youtube.com/MarThomaLive ൽ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്,
റവ. ജേക്കബ് .പി. തോമസ് (വികാരി ) – 832 898 8699
റവ. റോഷൻ.വി.മാത്യൂസ് (അസി.വികാരി) – 713 408 7394
ഏബ്രഹാം ഇടിക്കുള (സെക്രട്ടറി) – 713 614 9381
റിപ്പോർട്ട്: ജീമോൻ റാന്നി



