മാഡ്രിഡ്: സൂപ്പര്‍സ്റ്റാര്‍ ലയണല്‍ മെസി ബാഴ്‌സലോണ താരങ്ങള്‍ക്കൊപ്പം പരിശീലനം തുടങ്ങി. ക്ലബ്ബില്‍ തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പരിശീലന ക്യാമ്ബില്‍ പങ്കെടുക്കാനെത്തിയത്. പുതിയ പരീശീലകന്‍ റൊണാള്‍ഡ് കൂമന്റെ ശിക്ഷണത്തിലാണ് പരിശീലനം.

കഴിഞ്ഞ ദിവസം മെസി കൊറോണ പരിശോധനയ്ക്ക് വിധേയനായി. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മെസി ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്. കരാര്‍ അവസാനിക്കുന്ന 2021 വരെ ബാഴ്‌സയില്‍ തുടരും. കഴിഞ്ഞ മാസമാണ് മെസി ബാഴ്‌സ വിടുമെന്ന് പ്രഖ്യാപിച്ചത്.