ചെന്നൈ: തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,776 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,69,256 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്ന് 89 പേര് മരിച്ചു. ഇതോടെ മൊത്തം മരണ സംഖ്യ 7,925 ആയി. 51,215ആണ് ആക്ടീവ് കേസുകള്‍. 4,10,116 പേരാണ് രോഗ മുക്തരായി ആശുപത്രി വിട്ടത്.
കര്‍ണാടകയില്‍ 5,773 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,04,324 ആയി. സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് 141 പേര് മരിച്ചു. ഇതോടെ മൊത്തം മരണം 6,534 ആയി. നിലവില്‍ 97,001 ആക്ടീവ് കേസുകള്‍. 3,00,770 പേര് രോഗ മുക്തരായി ആശുപത്രി വിട്ടു.



