തിരുവനന്തപുരം: പ്രദീപ് കുമാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്. എന്നാല്‍, കൈകള്‍ ബന്ധിപ്പിച്ചതിന്റെയോ കട്ടിലില്‍ കെട്ടിയിട്ടതിന്റെയോ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

ഫോറന്‍സിക് പരിശോധനാഫലം വരുമ്ബോള്‍ ഇക്കാര്യം വ്യക്തമാകും. യുവതി വീട്ടിലെത്തിയെന്ന് സമ്മതിച്ചെങ്കിലും പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടില്ല. പ്രദീപിനെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കുളത്തൂപ്പുഴ പിഎച്ച്‌സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പ്രദീപ്. മലപ്പുറത്ത് ഹോം നഴ്സായിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി നാട്ടില്‍ ക്വാറന്റീനിലായിരുന്നു. തുടര്‍ന്ന്, സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോള്‍ പ്രതി തന്റെ കോട്ടേഴ്സിലേക്ക് യുവതിയെ വിളിക്കുകയും അതിക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.

കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ ക്രൂരമായി മര്‍ദ്ദിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.