ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ മലയാളി അറസ്റ്റിലായി. മയക്കുമരുന്ന് കടത്തു സംഘത്തിലെ കണ്ണിയായ നിയാസ് എന്നയാളാണ് അറസ്റ്റിലായതെന്ന് അഡീ. കമ്മീഷണര്‍ അറിയിച്ചു. അഞ്ച് വര്‍ഷമായി ഇയാള്‍ ബംഗളൂരുവിലാണ് താമസം. മയക്കുമരുന്ന് കടത്ത് സംഭവത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രഞ്ച് (സി.സി.ബി.) അന്വേഷിക്കുന്ന നടി രാഗിണി ദ്വിവേദി അടക്കം പിടിയിലായ കേസില്‍ ആദ്യമായാണ് ഒരു മലയാളി അറസ്റ്റിലാകുന്നത്.

അതേസമയം, നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. നടി അന്വേഷണത്തോട് സഹരിക്കുന്നില്ലെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി. നിശാപാര്‍ട്ടികളില്‍ പെങ്കടുത്തെന്നല്ലാതെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നടിയെന്ന് അന്വേഷണ സംഘം പറയുന്നു. ബംഗളൂരു നിംഹാന്‍സിലെ വനിതാഹോമില്‍ പാര്‍പ്പിച്ച നടിയെ സി.സി.ബിയിലെ വനിതാ ഉദ്യോഗസ്ഥരുെട നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സി.സി.ബി രജിസ്റ്റര്‍ ചെയ്ത എഫ്.െഎ.ആറില്‍ 12 പ്രതികളാണുള്ളത്.

ആഗസ്റ്റ് 22ന് ബംഗളൂരുവില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) മലയാളികളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഈ കേസ് അന്വേഷിക്കുന്നത്. എന്‍.സി.ബിയുടെ പിടിയിലായ അനൂപ് മുഹമ്മദിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ െന്‍റ മകനും നടനുമായ ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമു‍ണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.