കൊല്ലം:നിശ്ചയിച്ച ശേഷം വിവാഹത്തില്‍ നിന്ന്​ വരന്‍ പിന്‍മാറിയതിനെത്തുടര്‍ന്ന്​ യുവതി ആത്​മഹത്യചെയ്​ത സംഭവത്തില്‍ അതിനുത്തരവാദികളായ യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കൊലക്കുറ്റത്തിന്​ കേസെടുക്കണമെന്ന്​ മാതാപിതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊല്ലൂര്‍വിള പള്ളിമുക്ക് ഇക്ബാല്‍ നഗറില്‍ ഹാരിഷ് (24) ആണ് വിവാഹം ഉറപ്പിച്ച ശേഷം പിന്‍മാറിയത്​. ഇയാളെ തിങ്കളാഴ്​ച അറസ്​റ്റു ചെയ്​തിരുന്നു.

വിവാഹത്തിനു മുമ്പേ, പെണ്‍കുട്ടിയുടെയും കുടുംബാഗങ്ങളുടെയും വിശ്വാസം പിടിച്ചുപറ്റിയ ശേഷം, പല സ്​ഥലങ്ങളില്‍ കൊണ്ടുപോയി ​ൈലംഗിക ചൂഷണത്തിന്​ വിധേയയാക്കിയതായും അവര്‍ ആരോപിച്ചു. സ്​ഥിരമായി വീട്ടില്‍ വന്ന്​ യുവതിയെ വിളിച്ചുകൊണ്ടു പോവാറുണ്ടായിരുന്നു. ഇതിനുപുറമേ, ജമാ അത്തി​െന്‍റ വ്യാജ വിവാഹരേഖ കാട്ടി, നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്​തു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ഇത്​ നടത്തിയത്​. പലഘട്ടങ്ങളിലായി യുവതിയില്‍ പണവും സ്വര്‍ണ്ണാഭരണങ്ങളും വാങ്ങുകയും ചെയ്​തിട്ടുണ്ട്​. ബന്ധുക്കളുടെ അറിവോടെയാണ്​ പണമിടപാടുകള്‍ നടത്തിയിട്ടുള്ളത്​. അടുത്തിടെ ഹാരിഷ്​ തുടങ്ങിയ സ്​ഥാപനത്തി​െന്‍റ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും സ്വര്‍ണ്ണമാല വാങ്ങി.

അതിനുശേഷം,സാമ്പത്തിക ശേഷി ഇല്ലാ എന്നതി​െന്‍റ പേരില്‍ വിവാഹത്തില്‍ നിന്ന്​ പിന്‍മാറുകയായിരുന്നു. യുവാവി​െന്‍റ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമു​ള്‍​െപ്പടെയുള്ളവര്‍ മരണത്തിന്​ ഉത്തരവാദികളാണെന്നും മാതാപിതാക്കള്‍പറഞ്ഞു. പി.ഡി.പി സംസ്​ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട്​ ഷായും വാര്‍ത്ത സമ്മേളനത്തില്‍ പ​െങ്കടുത്തു.