ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി നടത്തിയ കര്‍ഷകശ്രീ അവാര്‍ഡിന്റെ ഫലപ്രഖ്യാപനം നടത്തി. ഏകദേശം നാല്‍പ്പതിലധികം വീടുകള്‍ കര്‍ഷകശ്രീ അവാര്‍ഡുമായി ബന്ധപ്പെട്ട് സന്ദര്‍ശിക്കുകയുണ്ടായി.

സന്ദര്‍ശിച്ച ഓരോ വീടുകളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കാര്‍ഷികവിളകളുടെ പ്രത്യേകത ദൃശ്യമായിരുന്നു. പൊതുവെ എല്ലാ വീടുകളും കാര്‍ഷികവിളകള്‍കൊണ്ട് സമ്ബദ്‌സമൃദ്ധമായിരുന്നു. ഈ കോവിഡ് 19 കാലഘട്ടത്തില്‍ പച്ചക്കറി കൃഷിത്തോട്ടം എല്ലാവരും തന്നെ നട്ടുവളര്‍ത്തി മോടിപിടിപ്പിക്കുന്നതിനു പരമാവധി ശ്രമിച്ചു എന്നതാണ് ഇതില്‍ നിന്നും മനസിലാകുന്നത്. കാര്‍ഷികവിള, വൃത്തിയായ രീതിയില്‍ പരിപോഷിപ്പിക്കല്‍, ധാരാളം വ്യത്യസ്ത ഇനങ്ങളിലുള്ള പച്ചക്കറി ഉത്പാദനം, കൂടുതല്‍ പച്ചക്കറികള്‍ നട്ടുവളര്‍ത്തുക, പ്രകൃതിദത്തമായ രീതിയിലുള്ള ഉത്പാദനം തുടങ്ങിയവ വിധികര്‍ത്താക്കള്‍ക്ക് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കര്‍ഷകശ്രീ അവാര്‍ഡില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായ മത്തായി കളത്തിലിന് മറിയം കിഴക്കേക്കുറ്റിന്റെ ഓര്‍മ്മയ്ക്കായി ചാക്കോച്ചന്‍ കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനത്തിന് അര്‍ഹമായ ഷജി & ബെന്നിക്ക് സണ്ണി വള്ളിക്കളം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, മൂന്നാം സ്ഥാനത്തിനു അര്‍ഹരായ സാബു കുരുവിളയ്ക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡുമാണ്. കൂടാതെ നാലുപേര്‍ വിവിധ തരത്തിലുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ക്ക് ടാജി & മേഴ്‌സി പാറേട്ട്, ജോയി & മേഴ്‌സി വാച്ചാച്ചിറ, ജെയിംസ് മുട്ടത്തില്‍ & ബെന്നി തോമസ് എന്നിവരും അര്‍ഹരായി.

കര്‍ഷകശ്രീ അവാര്‍ഡിനു പേരു നല്‍കി സഹായിച്ച എല്ലാ വീട്ടുകാര്‍ക്കും അതിനോട് സഹകരിച്ച ജോഷി വള്ളിക്കളം, സാബു കട്ടപ്പുറം, ലീല ജോസഫ്, രഞ്ജന്‍ ഏബ്രഹാം, ജെസി റിന്‍സി, മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ക്ക് പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട് : ജോഷി വള്ളിക്കളം