ഇന്ത്യയുമായുള്ള അതിർത്തി സംഘർഷത്തിനു പിന്നാലെ ചൈനയുടെ ചിറകുകള് അരിയാനുള്ള ശ്രമം ശക്തമാക്കി അമേരിക്ക .കൂടുതൽ ചൈനീസ് ടെക് കമ്പനികളെ കരിമ്പട്ടികയില്‍ ഉൾപെടുത്താനുള്ള നീക്കവുമായി അമേരിക്ക .
ചൈനയിലെ പ്രധാന ചിപ് നിര്‍മാതാവായ എസ്എംഐസിയെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരിമ്പട്ടികയില്‍ പെടുത്തിയേക്കുമെന്ന് സൂചന . ഇതോടെ ഈ കമ്പനിക്ക് അമേരിക്കന്‍ കമ്പനികള്‍ ലൈസന്‍സ് അനുവദിക്കുന്നതിനു മുൻപ് അമേരിക്കന്‍ സർക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും.
വാണിജ്യ വകുപ്പിന്റെ എന്റിറ്റി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെ പറ്റി പ്രതിരോധ വകുപ്പ് ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു .
ഇത് യുഎസും ചൈനയും തമ്മിലുള്ള സാങ്കേതിക പോരാട്ടത്തിൽ ഏറെ ആക്കം കൂട്ടും . യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുമ്പോൾ ചൈനയിലെ പ്രധാന ടെക് കമ്പനിയായ എസ്എംഐസിയെ അത്യാവശ്യമാണെന്നാണ് പെന്റഗൺ അടക്കം ട്രമ്പ് ഭരണകൂടത്തിനു നൽകിയിരിക്കുന്ന റിപ്പോർട്ട്.
എസ്എംഐസിയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ചൈന നിർമ്മാതാക്കൾക്ക് ചിപ്പ് നിർമ്മാണ സാങ്കേതികവിദ്യ വിൽക്കുന്ന യുഎസ് കമ്പനികളെ ബാധിക്കുമെന്നതും പരിഗണയിലുണ്ട്.



