കണ്ണൂരില്‍ ആള്‍പാര്‍പ്പില്ലാത്ത വീട് വൃത്തിയാക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചു. കണ്ണൂര്‍ പാനൂര്‍ പടന്നക്കരയിലാണ് സ്‌ഫോടനമുണ്ടായത്. ആള്‍പാര്‍പ്പില്ലാത്ത വീട്ടുവളപ്പില്‍ നിന്ന് കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ പുഴയിലെറിഞ്ഞപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ഇന്ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം.

പടന്നക്കര കൊളങ്ങരക്കണ്ടി പത്മനാഭന്റെ പറമ്ബ് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ സ്റ്റീല്‍ പാത്രങ്ങള്‍ ആഭിചാര ക്രിയയാണെന്ന് വിചാരിച്ച്‌ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഇവരുടെ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. സ്റ്റീല്‍ ബോംബാണിതെന്നറിയാതെ കാറില്‍ കൊണ്ടുപോയി കാഞ്ഞിരക്കടവ് പാലത്തില്‍ നിന്ന് പുഴയിലെറിഞ്ഞു. തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ചൊക്ലി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.