മുംബൈ : സംവിധായകന്‍ ജോണി ബക്ഷി അന്തരിച്ചു. 82 വയസ്സായായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് മുംബൈയിലെ ജുഹുവിലുള്ള ആരോഗ്യനിധി ആശുപത്രിയില്‍വച്ച്‌ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അന്ത്യം.

ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു. കോവിഡ് 19 പരിശോധനയില്‍ നെഗറ്റീവെന്നു കണ്ടെത്തിയിരുന്നു. സംസ്കാരം നടത്തി. ജോണി ബക്ഷിക്ക് മൂന്നു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്.

മന്‍സിലേം ഔര്‍ ഭീ ഹേം, വിശ്വാസ്ഗട്ട്, രാവണ്‍, മേരാ ദോസ്ത് മേരാ ദുഷ്മന്‍, ഭൈരവി, ഖജ്രാരേ, രാജേഷ് ഖന്ന നായകനായ ഖുദാ, ഹര്‍ജീത്ത്, പാപാ കെഹ്തേ ഹേ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗമായിരുന്നു. ശബാന ആസ്മി, അനുപം ഖേര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.