തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ മകന്‍ ബിനീഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ബിനീഷിനെതിരെ തെന്റ കൈവശം തെളിവുകളുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ യൂത്ത് ലീഗ് തയാറാണ്. ബിനീഷിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിനീഷ് പണമിടപാട് സ്ഥാപനം തുടങ്ങിയതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണം. മയക്കുമരുന്ന് ഇടപാടുകള്‍ നടത്താനാണോ പണമിടപാട് സ്ഥാപനം തുടങ്ങിയത്. അനൂപ് മുഹമ്മദുമായി ബിനീഷ് ദീര്‍ഘനേരം സംസാരിച്ചെന്ന് തെളിഞ്ഞു. 2015ല്‍ മണി എക്സ്ചേഞ്ച് സ്ഥാപനം ആരംഭിച്ചതിെന കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.



