ജോയിച്ചന്‍ പുതുക്കുളം
കാല്‍ഗറി : ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസ് (OHM)  കാല്‍ഗരിയുടെ നേതൃത്വത്തില്‍ ഓണാഘോഷം വിപുലമായി നടത്തി.കോവിഡ് 19 പ്രത്യേക സാഹചര്യത്തില്‍  സാംസ്കാരിക പരിപാടികള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലും, ഓണസദ്യ പ്രത്യേക കിറ്റുകളിലാക്കി വീടുകളില്‍ എത്തിച്ചു നല്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിരുന്നു.
ആഘോഷങ്ങളും, സദ്യയുടെ വിതരണവും ഈ പ്രത്യേക സാഹചര്യത്തില്‍ വേറിട്ടതും വ്യത്യസ്തമായ അനുഭവമായി മാറി. ഓണപൂക്കളത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ വിരുന്നെത്തിയ മഹാബലിയും, പുലികളിയുടെ ചെണ്ടമേളപ്പെരുമയും, കുട്ടികളുടെ വിവിധ ഓണപ്പാട്ടുകളും, മുതിര്‍ന്നവര്‍ സദസ്സിനു നല്‍കിയ സംഗീത വിരുന്നും ആസ്വാദകര്‍ക്ക് വേറിട്ട ഒരു ഓണാഘോഷ വിരുന്നായി മാറി.
ഓണാഘോഷത്തിന്‍റെ കേരളീയ തനിമയും , പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷങ്ങള്‍  എന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഓണാഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും, പങ്കെടുത്തവര്‍ക്കും ഛഒങ ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.  ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.