കട്ടക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യ നാഥിനുനെതിരേ വിദ്വേഷ സന്ദേശമയച്ച ‌42കാരനെ അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച്‌ ആണ് കുസുമ്ബി ഗ്രാമത്തില്‍ താമസിക്കുന്ന സയ്യദ് അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് പൊലീസ് കട്ടക്കിലെ ലോക്കല്‍ പൊലീസിന്റെ സഹായം തേടിയിരുന്നെന്നും പ്രതികളെ പിടികൂടാന്‍ തങ്ങള്‍ക്ക് ആവശ്യമായ സഹകരണം നല്‍കിയെന്നും കട്ടക്ക് പൊലീസ് സൂപ്രണ്ട് ജുഗല്‍ കിഷോര്‍ ബനോത്ത് പറഞ്ഞു.

ഐ.പി.സി സെക്ഷന്‍ 124 എ (രാജ്യദ്രോഹം) ഉള്‍പ്പെടെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കെതിരെ ഭീഷണി തുടങ്ങി വിവിധ കുറ്റങ്ങളാണ് സയ്യദിനെതിരെ ചുമത്തിയിരിക്കുന്നത്.