മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രം മാര്‍ഗരേഖ പുറത്തിറക്കി. കണ്ടെയ്ന്മെന്റ് സോണുകളിലെ മെട്രോ സ്റ്റേഷനുകള്‍ തുറക്കരുത്. മെട്രോ സര്‍വീസുകളുടെ ഇടവേള കൂട്ടും. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധം.
കണ്ടെയ്ന്മെന്റ് സോണുകളിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടും. സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ സര്‍വീസുകളുടെ ഇടവേള കൂട്ടും. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
അതേസമയം, മഹാരാഷ്ട്രയില്‍ മെട്രോ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ മുതലേ ആരംഭിക്കുകയുള്ളു.



