ലോസ് ആഞ്ചലസ്: മഹാമാരിക്കാലത്ത് ഓണാഘോഷം മാറ്റിവച്ചു അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ സന്ദേശവുമായി വാലി മലയാളി ആര്‍ട്സ് ക്ലബ്. മുന്‍ വര്‍ഷങ്ങളില്‍ ലോസ് ആഞ്ചലസ് മലയാളികളുടെ ഏറ്റവും വലിയ ഒത്തുചേരലിന് നേതൃത്വം നല്‍കിയിരുന്ന വിഎംഎഎസ്സി ആണ് ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്തയോടെ മാതൃക കാട്ടിയത്. ഈ വര്‍ഷം അംഗങ്ങളായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പായസവിതരണവും കോറോണക്കാലത്ത് എങ്ങനെ സുരക്ഷിതരായിരിക്കാം എന്ന സന്ദേശങ്ങള്‍ അടങ്ങിയ ആശംസാ കാര്‍ഡും നല്കി.

മലയാളികള്‍ അല്ലാത്തവര്‍ക്കുള്ള സുരക്ഷാ കിറ്റുകളും നല്കി. ഡ്രൈവ് ഇന്‍ ചെയ്ത് എത്തിയവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ച് വിതരണം നടത്തുകയും മുതിര്‍ന്ന പൗര·ാര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എക്കാലവും മുന്‍തൂക്കം നല്‍കിയിരുന്ന സംഘടന 2018ലെ പ്രളയക്കാലത്ത് ഓണാഘോഷം റദ്ദാക്കി ലഭിച്ച തുകയില്‍ കേരളത്തിലെ ഒരു നിര്‍ദ്ധന കുടുംബത്തിന് വീട് വച്ചു നല്‍കിയിരുന്നു.
കഴിഞ്ഞവര്‍ഷം ഫോമ ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വീടുകള്‍ക്കുള്ള സഹായധനം നല്കി. ക്ലബ് പ്രസിഡന്റ് ബ്രിജിറ്റ് വര്‍ഗീസ്, സെക്രട്ടറി ദീപു കൈമള്‍, ലോജോ ലോന, ഷൈജു ജാന്‍, വി. ജയകാന്ത്, മറ്റു ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: മനു തുരുത്തിക്കാടന്‍






