കൊവിഡ് ബാധിച്ച്‌ ബഹ്റൈനില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ പഴയങ്ങാടി തളക്കോടത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്. ഇതോടെ ബഹ്റൈനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 11 ആയി.

ഫവാസ് അല്‍ സയാനി ഗ്രൂപ്പ് കമ്ബനിയില്‍ ജീവനക്കാരനായിരുന്നു മരണപ്പെട്ട ഉണ്ണികൃഷ്‍ണന്‍. ഭാര്യ ശൈലജ, മക്കള്‍ ലക്ഷ്‍മി, ലയിന. 43 പ്രവാസികള്‍ ഉള്‍പ്പെടെ ഇന്ന് ബഹ്റൈനില്‍ 183 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.