ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ച അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് രക്തത്തില്‍ ഓക്‌സിജന്റെ അളവ് വലിയ രീതിയില്‍ കുറഞ്ഞതോടെ അടിയന്തര പ്ലാസ്മ തെറാപ്പി ചികിത്സ നല്‍കിയതായി അസം ആരോഗ്യമന്ത്രി അറിയിച്ചു . തിങ്കളാഴ്ച രാത്രിയോടെയാണ് ഗുവാഹട്ടി മെഡിക്കല്‍ കോളേജില്‍ വച്ച്‌ പ്ലാസ്മ തെറാപ്പി നല്‍കിയതെന്ന്‌ അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വിറ്റ് ചെയ്തു .

രാത്രി 11.30 ഓടെ തരുണ്‍ ഗൊഗോയിയുടെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് 88 ശതമാനത്തിലേക്ക് എത്തി . തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ സംഘം പ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു . 96 നും 97 നും ഇടയ്ക്കായി ഇപ്പോള്‍ ഓക്‌സിജന്‍ അളവ് നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിഞ്ഞിട്ടുമുണ്ട് .