സിഡ്‌നി : കോവിഡിനെതിരെ ഓക്സ്ഫോര്‍ഡും ആസ്ട്ര സെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിനെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയില്‍ മതനേതാക്കള്‍.കോവിഡ് പ്രതിരോധ വാക്സിനില്‍ ഗര്‍ഭസ്ഥശിശുവിന്റെ കോശങ്ങളുണ്ടെന്നാണ് മതനേതാക്കളുടെ വാദം.അതു കൊണ്ടു തന്നെ ഇസ്ലാം മത വിശ്വാസ പ്രകാരം ഈ വാക്സിന്‍ വിലക്കപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്ബോഴാണ്‌ വിവാദ പ്രസ്താവനകളുമായി മതനേതാക്കള്‍ രംഗത്ത് വന്നിട്ടുള്ളത്.

ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാക്സിന്‍ പരീക്ഷണം ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പുരോഗമിക്കുകയാണ്.വാക്സിന്‍ പരീക്ഷണം വിജയിച്ചു കഴിഞ്ഞാല്‍ അവ നിര്‍മിക്കുന്നതിനായി ഓക്സ്ഫോര്‍ഡും ആസ്ട്ര സെനക്കയും തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ്‌.വാക്സിന്‍ വന്‍തോതില്‍ ഉല്പാദിപ്പിക്കുന്നതിനായി രാജ്യത്ത് സജ്ജീകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.