ജിദ്ദ: സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് തുടരുന്നു. ഇന്ന് രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 951 മാത്രമാണ്. അതോടൊപ്പം 1129 പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടി. കോവിഡ് ബാധിച്ച്‌ ഇന്ന് മരിച്ചവരുടെ എണ്ണം 27 ആണ്.

ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,15,772 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,90,796 ഉം ആണ്. ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണമാവട്ടെ 3897 ആണ്. നിലവില്‍ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവര്‍ കേവലം 21,079 മാത്രമാണ്.

ഇവരില്‍ 1552 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മക്കയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 എണ്ണം. ജിദ്ദ 65, ത്വാഇഫ് 48, ഹുഫൂഫ് 41, ജിസാന്‍ 38, റിയാദ് 38, മദീന 35, തബൂക്ക് 27, ദമ്മാം 21 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളില്‍ ഇന്ന് പുതുതായി വന്ന കോവിഡ് രോഗികളുടെ എണ്ണം.