ശ്രീകണ്ഠപുരം : എലിവിഷം ഉള്ളില്‍ച്ചെന്ന് രണ്ടര വയസുകാരി മരിച്ചു . അമ്മയും സഹോദരിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ . പയ്യാവൂര്‍ പൊന്നുംപറമ്ബിലെ ചുണ്ടക്കാട്ടില്‍ അനീഷ് – സ്വപ്ന ദമ്ബതികളുടെ മകള്‍ അന്സിലയാണ് മരിച്ചത് . അമ്മ സ്വപ്നയും (34), സഹോദരി അസിന് മരിയ (11) യും ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .
വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം . എലിവിഷം ഐസ്ക്രീമില് ചേര്‍ത്ത് സ്വപ്നയും മക്കളും കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു . വിഷം ഉള്ളില്‍ച്ചെന്ന് കുട്ടികള്‍ ഛര്ദിച്ചതതോടെ സ്വപ്ന പയ്യാവൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ഫോണ്‍ ചെയ്തത് വിവരമറിയിക്കുകയായിരുന്നു . തുടര്‍ന്ന് ക്ലിനിക്കിലെ സ്റ്റാഫ് പൊലീസില്‍ അറിയിക്കുകയും പോലീസെത്തി സ്വപ്നയെയും മക്കളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു . അന്‍സിലയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു .എന്നാല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ അന്‍സില മരിച്ചു.
സ്വപ്നയും അസിന് മരിയയും ഗുരുതരനിലയിലാണുള്ളത്. പയ്യാവൂര്‍ ടൗണില്‍ അക്കൂസ് കളക്ഷന്‍സ് എന്ന ടെക്സ്റ്റെയില്‍സ് സ്ഥാപനം നടത്തുകയാണ് സ്വപ്ന. ഭര്‍ത്താവ് അനീഷ് ഇസ്രായേലിലാണ്. വന്‍സാമ്ബത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ . കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച അന്‍സിലയുടെ മൃതദേഹം ഇന്നലെ രാത്രി ഒമ്ബതോടെ കാഞ്ഞിരക്കൊല്ലി വിമലാംബിക ദേവാലയത്തില്‍ സംസ്കരിച്ചു .



