സൗദി അറേബ്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തില്‍ താഴെയെത്തി.ശനിയാഴ്ച 987 പേരില്‍മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 1038 പേര് രോഗമുക്തരാവുകയും ചെയ്തു. മരണനിരക്കിലും കുറവുണ്ട്. 27 പേരാണ് മരിച്ചത്. ആകെ മരണം ഇതോടെ 3840 ആയി. ആകെ റിപ്പോര്‍ട്ട് ചെയ്ത 3,13,911 രോഗികളില്‍ 2,88,441 പേര് ഇതുവരെ സുഖംപ്രാപിച്ചു. 21,630 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അതില്‍ 1555 പേര് അതിഗുരുതരാവസ്ഥയിലാണ്.
യു.എ.ഇ.യില്‍ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതുതായി 427 പേരില്‍കൂടി രോഗം സ്ഥിരീകരിച്ചു. 341 പേരാണ് സുഖംപ്രാപിച്ചത്. ആകെ 69,328 രോഗികളില്‍ 60,202 പേര് ഇതുവരെ സുഖംപ്രാപിച്ചു.



