ശ്രീനഗര്‍: ശ്രീനഗറിലെ പന്താ ചൗക്കില്‍ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ വീരമൃത്യു വരിച്ചു. എ.എസ് ഐ ബാബു രാം ആണ് വീരമൃത്യു വരിച്ചത്.
പന്താ ചൗക്കില്‍ ശനിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുന്നതിനിടെ ഭീകരര്‍ വീണ്ടും വെടിവച്ചു. ഇതേത്തുടര്‍ന്നു സംയുക്ത സേനാ വിഭാഗങ്ങള്‍ സ്ഥലങ്ങള്‍ വളയുകയായിരുന്നു.



