ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്‌ക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരില്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വിധി പറയുക. ചൊവ്വാഴ്ച നടന്ന അവസാന വാദം കേള്‍ക്കലിലും മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ തയ്യാറായിരുന്നില്ല. പ്രശാന്ത് ഭൂഷണെ താക്കീത് ചെയ്ത് വിട്ടയ്ക്കണമെന്നും ശിക്ഷിക്കരുതെന്നുമായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.