കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ബോണസ് ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറിയും ബോണസ് ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇതേത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഏഴായിരം രൂപ ബോണസ് ആയി നല്‍കും. ബോണസില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് വര്‍ഷവും ബോണസ് നല്‍കിയിരുന്നില്ല. പ്രളയവും പ്രകൃതിക്ഷോഭവുമാണ് ഇതിന് കാരണമായി സര്‍ക്കാര്‍ പറഞ്ഞത്.
കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ബോണസ് നിഷേധിക്കാനാണ് സാധ്യതയെന്ന് പ്രചാരണമുണ്ടായത്. ഇതിനുപുറമെ നിലവിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് 20 ശതമാനം പിടിക്കുന്നുമുണ്ട്. ഇതിനിടെ ബോണസും ഉണ്ടാവില്ലെന്ന സൂചന ലഭിച്ചതോടെ ജീവനക്കാര്‍ ചീഫ് ഓഫീസിനു മുന്നിലും സെക്രട്ടേറിയേറ്റിനു മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ബോണസ് നല്‍കുമെന്ന് മന്ത്രി അറിയിച്ചത്.



