ചെന്നൈ: കോവിഡ് ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ്‌പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഫിസിയോതെറപ്പി ചികില്‍സ ആരംഭിച്ചതായി മകന്‍ എസ്‌പി.ചരണ്‍ പറഞ്ഞു. വെന്റിലേറ്റര്‍ സഹായവും, എക്‌മോ ചികില്‍സയും തുടരുകയാണ്. അതേസമയം കോവിഡ് ഫലം നെഗറ്റീവ് ആയിട്ടില്ല.

കോവിഡ് മുക്തനായാല്‍ വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെന്നും എംജിഎം ഹെല്‍ത് കെയര്‍ ആശുപത്രി അറിയിച്ചു.