ന്യൂയോര്‍ക്ക് : അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്ത് കനത്ത നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് നാല് പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത വേലിയേറ്റവും മണ്ണിടിച്ചലും ഉണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മണിക്കൂറില്‍ 150 മൈല്‍ വേഗതയിലാണ ലോറ ചുഴലിക്കാറ്റ് വീശിയത്. കാറ്റില്‍ വിവിധയിടങ്ങളിലെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. അരലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. ഒരു വ്യവസായ പ്ലാന്റില്‍ തീ പിടുത്തവും ഉണ്ടായിരുന്നു. ലോറ ചുഴലിക്കാറ്റ് അതീവ അപകടകരമാണെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.