റിയാദ് : സൗദിയില്‍ വിദേശകാര്യമന്ത്രാലയത്തില്‍ ഉന്നത പദവിയില്‍ സൗദി വനിതക്ക് നിയമനം. വിദേശ മന്ത്രാലയത്തിന്റെ സാംസ്കാരിക കാര്യങ്ങള്‍ക്കുള്ള ഡയറക്ടര്‍ ജനറല്‍ പദവിയില്‍ അഹ്ലാം ബിന്ത് അബ്ദുറഹ്മാന് യന്കസാറിനെ നിയമിച്ചു. വിദേശ മന്ത്രാലയത്തില്‍ ഡയറക്ടര്‍ ജനറല്‍ പദവിയില്‍ നിയമിതയാകുന്ന ആദ്യ വനിതയാണ് അഹ്ലാം. ലണ്ടന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
ലണ്ടനിലെ സൗദി എംബസി സാമ്ബത്തിക, സാംസ്കാരിക വിഭാഗം ഉപമേധാവിയായും വിദേശ മന്ത്രാലയത്തില്‍ രാഷ്ട്രീയ, സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറിയുടെ ഓഫീസ് ടീമിന്റെ ഭാഗമായി അഹ്ലാം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍ ഉത്തര അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സാമ്ബത്തിക, സാംസ്കാരിക കാര്യങ്ങളുടെ ചുമതലയും വഹിച്ചിരുന്നു.
യു.എന്‍ 72-) മത് ജനറല്‍ അസംബ്ലിയില്‍ സൗദി അറേബ്യയെ പ്രതിനിധീകരിക്കുകയും യൂറോപ്പിലെ സൗദി അംബാസഡേഴ്സ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയേറ്റില്‍ നയതന്ത്ര ഏകോപനം, , യു.എന്‍ സോഷ്യല്‍, ഹ്യുമാനിറ്റേറിയന്‍, കള്‍ച്ചറല്‍ കമ്മിറ്റിയില്‍ വനിതാ ഉന്നമനത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പ്രസംഗിക്കല്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.



