വാഷിംഗ്ടണ്‍ : ഭാര്യയെയും അമ്മയെയും കൊലചെയ്തതെന്ന കുറ്റത്തിന് ഇന്ത്യയുടെ മുന്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് യുഎസില്‍ അറസ്റ്റ് ചെയ്തു . പെന്‍സില്‍വാനിയയിലെ ഡെലാവെയറില്‍ താമസിക്കുന്ന ഇക്ബാല്‍ സിംഗ് (62) ആണ് അറസ്റ്റിലായത് . ഞായറാഴ്ച രാവിലെ പോലീസിനെ വിളിച്ച് കൊലപാതക വിവരം ഇയാള്‍ സ്വയം അറിയിക്കുകയായിരുന്നു. ന്യൂടൗണ്‍ ടൗണ്‍ഷിപ്പിലുള്ള വസതിയില്‍ പോലീസ് എത്തുമ്ബോള്‍ പരിക്കേറ്റ് രക്തംവാര്‍ന്നുപോയ നിലയില്‍ ഇയാളെ പോലീസ് കണ്ടെത്തുകയായിരുന്നു . വീട്ടിനുള്ളില്‍ നിന്ന് ഭാര്യയുടെയും അമ്മയുടെയും മൃതദേഹങ്ങളും കണ്ടെത്തി.
1993 ല്‍ കുവൈറ്റില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി ഷോട്ട്പുട്ടിലാണ് സിംഗ് വെങ്കല മെഡല്‍ നേടിയത്. തുടര്‍ന്ന് യുഎസിലേക്കു കുടിയേറയ ഇയാള്‍ അവിടെ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു .
അമ്മ നസിബ് കൗര്‍, ഭാര്യ ജസ്പാല്‍ കൗര്‍ എന്നിവരെയാണ് സിംഗ് കൊലപ്പെടുത്തിയത്. ഇരുവരുടെയും കഴുത്തുമുറിഞ്ഞ അവസ്ഥയിലാണ് .



