ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ പുതുതായി 10,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,82,469 ആയി ഉയര്‍ന്നു . 2,86,720 പേര്‍ രോഗമുക്തി നേടി . ഇതോടെ 92,208 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.മൊത്തം 3541 പേര്‍ ആന്ധ്രയില്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചുവെച്ചുവെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു .

കര്‍ണാടകയില്‍ ഇന്ന് 8,580 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്തു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,406 ആയി. 5091 ആണ് ആകെ മരണം . 2,11,688 പേര്‍ രോഗമുക്തി നേടിയതോടെ 83,608 ആണ് കര്‍ണാടകയില്‍ നിലവിലെ ആക്ടീവ് കേസുകള്‍.