കല്‍പ്പറ്റ: വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ തീ പിടുത്തം. രാത്രി ഉണ്ടായ തീപിടുത്തത്തില്‍ കമ്ബ്യൂട്ടറും ഫയലുകള്‍ സൂക്ഷിച്ച അലമാരയും കത്തി നശിച്ചു.
രാത്രി 10. 30 ഓടെയാണ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ കോംപ്ളക്സിലെ പ്രധാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ നീതി ഓഫീസിന് തീപിടിച്ചത്. ഓഫീസില്‍ നിന്ന് തീയും പുകയും വരുന്നത് ശ്രദ്ധയില്‍പ്പെട്ട ഹോം ഗാര്‍ഡ് ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് കല്‍പ്പറ്റ ഫയര്‍ഫോഴ്സിന്‍്റെ ഒരു യൂണിറ്റ് എത്തി 11 മണിയോടെ തീ കെടുത്തി.ഓഫീസിലെ ഒരു മുറിയിലുള്ള കമ്ബ്യൂട്ടറും വിവിധ ഫയലുകള്‍ സൂക്ഷിച്ച അലമാരയും തീപിടുത്തത്തില്‍ കത്തി നശിച്ച. തീപിടുത്തത്തിന്‍്റെ കാരണം വ്യക്തമായിട്ടില്ല. നിരവധി ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം



