ചെന്നൈ: കൊവിഡ് ബാധിച്ച്‌ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം ബോധം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും എസ്.പി.ബി ആളുകളെയും ഡോക്ടര്‍മാരെയും തിരിച്ചറിയുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പിതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഐ.സി.യുവില്‍ കയറി കണ്ടെന്നും മകന്‍ ചരണ്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച്‌ എസ്.പി.ബി ഏറെ നാളായി ചികിത്സയില്‍ തുടരുകയാണ്.