മുംബയ് : നടി തമന്ന ഭാട്ടിയയുടെ മാതാപിതാക്കള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്ക് കൊവിഡ് പോസിറ്റീവായ വിവരം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ തമന്ന തന്നെയാണ് അറിയിച്ചത്. നേരിയ ലക്ഷണങ്ങളെ തുടര്‍ന്ന് കഴി‌ഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേ സമയം, തമന്നയുടെയും മറ്റു കുടുംബാംഗങ്ങളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്.

തമന്നയുടെ മാതാപിതാക്കളായ സന്തോഷ് ഭാട്ടിയയും രജനി ഭാട്ടിയയും ഇപ്പോള്‍ ചികിത്സയിലാണ്. രോഗവിവരം അധികൃതരെ അറിയിച്ചതായും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെന്നും വ്യക്തമാക്കിയ തമന്ന തന്റെ മാതാപിതാക്കളുടെ രോഗമുക്തിയ്ക്കായി എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവുമുണ്ടാകണമെന്നും പറഞ്ഞു.