കോട്ടയം: കോവിഡ് പ്രതിരോധതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ജില്ലാകളക്ടര്‍ വീണ്ടും കര്‍ശനമാക്കി.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കു വേണ്ടി ഒഴികെയുള്ള ഒത്തുചേരലുകളും പൊതു ചടങ്ങുകളും പരിപാടികളും ജില്ലയില്‍ നിരോധിച്ചു.
വിവാഹത്തിന് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് കലക്ടറഉടെ ഉത്തരവില്‍ പറയുന്നു.



