ബാഴ്സലോണ ക്ലബില്‍ സുവാരസ് ഇനി ഉണ്ടാകില്ല എന്ന് ഉറപ്പാകുന്നു. സുവാരസിനോട് ബാഴ്സലോണ വിടാന്‍ ക്ലബിന്റെ പുതിയ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ തന്നെ നിര്‍ദ്ദേശം നല്‍കിയതായാണ് പുതിയ വിവരങ്ങള്‍. നേരത്തെ താന്‍ ക്ലബ് വിടണം എങ്കില്‍ തന്നോട് നേരിട്ട് പറയണം എന്ന് സുവാരസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിശീലകന്‍ സുവാരസിനെ കാര്യം നേരിട്ട് അറിയിച്ചത്.
സുവാരസ് തന്റെ ടീമില്‍ ഉണ്ടാകില്ല എന്നാണ് ബാഴ്സലോണയുടെ പുതിയ പരിശീലകന്‍ കോമാന്‍ പറഞ്ഞത് സുവാരസ്, റാകിറ്റിച്, ഉംറ്റിറ്റി,വിഡാല്‍ എന്നിവര്‍ക്ക് ഒക്കെ ക്ലബ് വിടാം എന്നാണ് കോമന്റെ നിര്‍ദ്ദേശം. സുവാരസ് അയാക്സിലേക്ക് പോകുമെന്നാണ് കരുതപ്പെടുന്നത്. സുവാരസിനായി യൂറോപ്പിലെ പ്രമുഖ ക്ലബുകള്‍ എല്ലാം രംഗത്തുണ്ട്. 2014ല്‍ ആയിരുന്നു സുവാരസ് ബാഴ്സലോണയില്‍ എത്തിയത്. അവസാന ആറു സീസണുകളില്‍ മെസ്സി കഴിഞ്ഞാല്‍ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്ബ്യന്‍സ് ലീഗുമുള്‍പ്പെടെ 14 കിരീടങ്ങള്‍ സുവാരസ് നേടിയിട്ടുണ്ട്.
സുവാരസിനെ നല്‍കി പകരം അയാക്സിന്റെ വാന്‍ ഡെ ബീകിനെ സ്വന്തമാക്കാന്‍ ആണ് ബാഴ്സലോണ ആലോചിക്കുന്നത്.സുവാരസിനായി ഡച്ച് ക്ലബായ അയാക്സ് ബാഴ്സലോണയെ സമീപിച്ചിട്ടുണ്ട്. മുമ്ബ് അയാക്സില്‍ കളിച്ച് മികവ് തെളിയിച്ചിട്ടുള്ള താരമാണ് സുവാരസ്. 2007 മുതല്‍ 2011വരെ ആയിരുന്നു സുവാരസ് അയാക്സില്‍ കളിച്ചിരുന്നത്. അവിടെ നൂറിലധികം മത്സരങ്ങള്‍ കളിച്ച താരം 80ല്‍ അധികം ഗോള്‍ നേടിയിരുന്നു. അവിടെ നിന്നായിരുന്നു വലൊയ ട്രാന്‍ഫ്സ്റില്‍ സുവാരസ് ലിവര്‍പൂളിലേക്ക് എത്തിയത്. പിന്നീട് 2014ല്‍ ബാഴ്സലോണയിലും എത്തി. അവസാന ആറു സീസണുകളില്‍ മെസ്സി കഴിഞ്ഞാല്‍ ബാഴ്സലോണയുടെ ഏറ്റവും വലിയ താരം സുവാരസ് തന്നെ ആയിരുന്നു. ബാഴ്സലോണക്ക് ഒപ്പം നാലു ലീഗ് കിരീടങ്ങളും ഒരു ചാമ്ബ്യന്‍സ് ലീഗുമുള്‍പ്പെടെ 14 കിരീടങ്ങള്‍ സുവാരസ് നേടിയിട്ടുണ്ട്.



