റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച്‌​ തിങ്കളാഴ്​ച 42 പേര്‍ മരിച്ചു. 1175 പേര്‍ക്ക്​​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു​. 2745 രോഗികള്‍ സുഖം പ്രാപിച്ചു.​​

ആകെ റിപ്പോര്‍ട്ട്​ ചെയ്​ത 308654 കോവിഡ്​ കേസുകളില്‍ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 91.7 ശതമാനമായി ഉയര്‍ന്നു. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതില്‍ 1635 പേരുടെ​ നില​ ഗുരുതരമാണ്​​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ ആരോഗ്യനില തൃപ്തികരമാണ്​.

ആകെ മരണസംഖ്യ 3691 ആയി ഉയര്‍ന്നു. റിയാദ്​ 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ്​ 3, ത്വാഇഫ്​ 3, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ബുറൈദ 4, ഹാഇല്‍ 3, ഹഫര്‍ ആല്‍ബാത്വിന്‍ 2, നജ്​റാന്‍ 1, തബൂക്ക്​ 1, മഹായില്‍ 1, ബീഷ 3, അബൂ അരീഷ്​ 2, അറാര്‍ 1, സാറാത്​ ഉബൈദ 1, അല്‍ബാഹ 1, അല്‍ഖുവയ്യ 1 എന്നിവിടങ്ങളിലാണ്​ തിങ്കളാഴ്​ച മരണം സംഭവിച്ചത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ്​​ പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്​ ചെയ്​തത്​, 84. ഹാഇലില്‍ 60ഉം ജിദ്ദയില്‍ 58ഉം സബ്​യയില്‍ 53ഉം മദീനയില്‍ 51ഉം അബൂ അരീഷില്‍ 48ഉം ബെയ്​ഷില്‍ 37ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. തിങ്കളാഴ്​ച രാജ്യത്ത്​ 58,535 കോവിഡ്​ ടെസ്​റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്​റ്റുകളുടെ എണ്ണം 4,733,485 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 916, ജിദ്ദ 786, മക്ക 619, ഹുഫൂഫ്​ 194, ത്വാഇഫ്​ 166, മദീന 127, ദമ്മാം 115, ബുറൈദ 74, തബൂക്ക്​ 59, അറാര്‍ 50, ജീസാന്‍ 41, ഹഫര്‍ അല്‍ബാത്വിന്‍ 39, മുബറസ്​ 40, ഹാഇല്‍ 44, മഹായില്‍ 29, ഖത്വീഫ് 27, സബ്​യ 26, അല്‍ബാഹ 22, സകാക 21, വാദി ദവാസിര്‍ 20, അല്‍റസ്​ 19, ഖമീസ്​ മുശൈത്ത്​​ 18, അബഹ 17, ഖര്‍ജ്​ 17, ബീഷ​ 17, ബെയ്​ഷ്​ 16, അല്‍ഖുവയ്യ 16, ഖോബാര്‍ 15, ​അബൂഅരീഷ്​ 13, അയൂണ്‍ 11, നജ്​റാന്‍ 11, അല്‍മജാരിദ 10, ഉനൈസ 10, ഹുറൈംല 6, റിജാല്‍ അല്‍മ 6, ജുബൈല്‍ 5, അല്‍നമാസ്​ 5, സാംത 5, സു​ൈലയില്‍ 4, അഹദ്​ റുഫൈദ 4, നാരിയ 3, ഖുന്‍ഫുദ 3, ശഖ്​റ 3, യാംബു 3, അല്‍അര്‍ദ 3, അല്‍മദ്ദ 3, അല്‍ബദാഇ 2, ദഹ്​റാന്‍ 2, ഖുറായത്​ 2, മുസാഹ്​മിയ 2, ഹുത്ത സുദൈര്‍ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മര്‍ 2, ദര്‍ബ്​ 2, റഫ്​ഹ 1, സുല്‍ഫി 1, ദുര്‍മ 1, താദിഖ്​ 1, മന്‍ദഖ്​ 1, അല്‍ദായര്‍ 1, ഫുര്‍സാന്‍ 1, ദൂമത്​ അല്‍ജന്‍ഡല്‍ 1, ദറഇയ 1, അല്‍-ജഫര്‍ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂണ്‍ അല്‍ജുവ 1, സാറാത്​ ഉബൈദ 1.