സൗദിയില്‍ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് താല്‍ക്കാലിക ഇളവ്.സ്വദേശിവത്കരണത്തിന്റെ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയില്‍ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങള്‍ക്കാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാനാവും. ഒക്ടോബര്‍ വരെയാണ് ഈ ഇളവ് ലഭിക്കുക. സ്വദേശിവത്കരണം പൂര്‍ത്തീകരിച്ച് ഇളം പച്ച ഗണത്തിലെത്തിയ സ്ഥാപനങ്ങള്‍ക്ക് സ്വദേശികളുടെ എണ്ണത്തില്‍ കുറവ് വരുത്താതെ വിദേശികളുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കാം എന്നതാണ് ആനുകൂല്യം.



