ഷാ​ര്‍​ജ: വാ​ര്‍​ഷി​ക വാ​ട​ക ക​രാ​ര്‍ പ്ര​കാ​രം ഫ്ലാ​റ്റ് എ​ടു​ക്കു​ക​യും ക​രാ​ര്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​ന് മു​മ്ബ് തീ​പി​ടി​ത്തം പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളാ​ല്‍ താ​മ​സം മു​ട​ങ്ങു​ക​യും ചെ​യ്താ​ല്‍ ബാ​ക്കി വ​രു​ന്ന കാ​ല​യ​ള​വി​ലെ വാ​ട​ക തി​രി​കെ ല​ഭി​ക്കാ​ന്‍ താ​മ​സ​ക്കാ​ര​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്നും ഉ​ട​മ പ​ണം ന​ല്‍​കാ​ന്‍ വി​സ​മ​തി​ച്ചാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​വു​ന്ന​താ​ണെ​ന്നും നി​യ​മ​വി​ദ​ഗ്​​ധ​ര്‍. ഷാ​ര്‍​ജ ട​വ​ര്‍ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഷാ​ര്‍​ജ വാ​ട​ക നി​യ​മ​ത്തി​ലെ ആ​ര്‍​ട്ടി​ക്​​ള്‍ ഒ​മ്ബ​ത് അ​നു​സ​രി​ച്ച്‌ യൂ​നി​റ്റ് പ​രി​പാ​ലി​ക്കേ​ണ്ട​ത് വാ​ട​ക ഫ്ലാ​റ്റി​െന്‍റ ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​തേ നി​യ​മ​ത്തി​ലെ ആ​ര്‍​ട്ടി​ക്​​ള്‍ എ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ലം അ​നു​യോ​ജ്യ​മാ​യ അ​വ​സ്ഥ​യി​ല്‍ പ​രി​പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വാ​ട​ക​ക്കാ​ര​ന് ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കാം.

പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ലം അ​നു​യോ​ജ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലോ വ​ലി​യ കു​റ​വു​ക​ളോ​ടെ​യോ വാ​ട​ക​ക്കാ​ര​ന് കൈ​മാ​റു​ക​യാ​ണെ​ങ്കി​ല്‍, ക​രാ​ര്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ വാ​ട​ക​ക്കാ​ര​ന് സ​മി​തി​യോ​ട് അ​ഭ്യ​ര്‍​ഥി​ക്കാ​വു​ന്ന​താ​ണ്. അ​ല്ലെ​ങ്കി​ല്‍ അ​ത്ത​രം അ​വ​കാ​ശ​ങ്ങ​ള്‍ കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്‌ വാ​ട​ക കു​റ​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം.

സി​വി​ല്‍ ട്രാ​ന്‍​സാ​ക്​​ഷ​ന്‍ നി​യ​മ​ത്തി​ലെ ആ​ര്‍​ട്ടി​ക്​​ള്‍ 773 അ​നു​സ​രി​ച്ച്‌, അ​പ്പാ​ര്‍​ട്​​മെന്‍റി​െന്‍റ ഉ​ട​മ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ വാ​ട​ക​ക്കാ​ര​ന് ക​രാ​ര്‍ റ​ദ്ദാ​ക്കാം. അ​ല്ലെ​ങ്കി​ല്‍ വാ​ട​ക കു​റ​ക്കാ​ന്‍ അ​പേ​ക്ഷി​ക്കാം.

ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​ന് ശേ​ഷം മു​ന്‍​കൂ​ര്‍ വാ​ട​ക​യു​ടെ ബാ​ക്കി തു​ക തി​രി​കെ ന​ല്‍​കാ​ന്‍ ഉ​ട​മ വി​സ​മ്മ​തി​ച്ചാ​ല്‍ ഷാ​ര്‍​ജ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഷാ​ര്‍​ജ വാ​ട​ക ത​ര്‍​ക്ക സ​മി​തി​യെ (എ​സ്.​അ​ര്‍.​ടി.​സി) സ​മീ​പി​ച്ച്‌ റി​യ​ല്‍ എ​സ്​​റ്റേ​റ്റ് ക​മ്ബ​നി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കാം.